ഇനി  വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം

0

ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി  വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം.  വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.  ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഖത്തറിനെതിരെ മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ ഉപരോധപ്രഘ്യപനം നടത്തിയ വേളയിലാണ് ഖാത്തരിന്റെ പുതിയ നീക്കം. രാജ്യം നേരിടുന്ന സാമ്പത്തികഞെരുക്കം കൂടി കണക്കിലെടുത്താണ് ഖത്തര്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് എന്നാണു വിലയിരുത്തല്‍. ഖത്തറിനെതിരെ ഒന്നരമാസത്തിലധികമായി തുടര്‍ന്ന് വരുന്ന സൗദി സഖ്യരാഷ്ട്രങ്ങളുടെ ഉപരോധം അവസാനിപ്പിക്കാനായി പല കോണുകളില്‍ നിന്നും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണ്.

പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്നീ രേഖയുള്ളവര്‍ക്ക് ഇനി മുതല്‍ സന്ദര്‍ശക വിസയില്ലാതെ ഖത്തറിലെത്താം. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് 180 ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രാജ്യത്ത് തങ്ങാമെന്നും മന്ത്രാലയം അറിയിക്കുന്നു. ഏത് രാജ്യത്തിന് നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചിരിക്കും ഈ കാലയളവ്.ഇതോടെ സന്ദര്‍ശകര്‍ക്ക് എളുപ്പം എത്താവുന്ന രാജ്യമായി മാറും ഖത്തര്‍. നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ പോഷണവും ലക്ഷ്യമിട്ടാണ് ഖത്തര്‍ നീക്കം.