ഖത്തറിൽ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു; അറുപതു വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകില്ലെന്ന നിബന്ധന റദ്ധാക്കി

0

ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച തൊഴിൽ നിയമത്തിലെ സ്പോൺസർഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട ചില നിബന്ധനകളിൽ മാറ്റം വരുത്തി. കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറണമെങ്കിൽ പുതിയ കമ്പനിയിൽ ഒരേ രാജ്യം, തൊഴിൽ എന്നിവ ഉൾകൊള്ളുന്ന വിസ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നീക്കം ചെയ്തത്.

അറുപതു വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകില്ലെന്ന നിബന്ധനയും റദ്ധാക്കിയിട്ടുണ്ട്. പുതിസ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട ജോലിയിലേക്ക് മാത്രം മാറ്റമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ഏറെ ഗുണകരമാകുന്നതാണ് ഈ മാറ്റം.

ഖത്തറില്‍ തൊഴില്‍ മാറുന്ന വ്യക്തി പുതിയ സ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട വീസയിലേക്ക് തന്നെ മാറണം എന്നായിരുന്നു വ്യവസ്ഥ.ഇതിന് പുതിയ സ്ഥാപനത്തില്‍ ക്യാറ്റഗറിയിലുള്ള വീസ ഉണ്ടാകണം.ഈ നിബന്ധനയാണ് തൊഴില്‍ മന്ത്രാലയം ഒഴിവിക്കായിരിക്കുന്നത്. മന്ത്രാലയത്തിന്റൈ വെബ്‌സൈറ്റില്‍ നിന്നും ഇത് നീക്കം ചെയ്തിട്ടുമുണ്ട്.അറുപത് വയസില്‍ താഴെയുള്ളവര്‍ക്ക് തൊഴില്‍ മാറ്റത്തിന് അര്‍ഹതയില്ലെന്ന് വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്.ഖത്തറില്‍ കഴിഞ്ഞ നമാസം നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

കരാര്‍ കാലാവധി പൂര്‍ത്തിയായ തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ ജോലിമാറാന്‍ അനുമതിയുള്ളത്. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ‘വർക്കർ നോട്ടീസ് ഇ-സർവീസ്’ എന്ന ലിങ്ക് വഴിയാണ് പ്രവാസി തൊഴിലാളികൾ തൊഴിലുടമയെ മാറുന്നതിനും രാജ്യം വിടുന്നതിനും  അപേക്ഷ നൽകേണ്ടത്. ഖത്തർ ഐ.ഡി നമ്പർ., മൊബൈൽ നമ്പർ എന്നിവ എന്റർ ചെയ്തു ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
തുടർന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന പിൻ  നമ്പർ അടിക്കുന്നതോടെ ജോലി, വയസ്സ്, തൊഴിലുടമയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ലഭിക്കും. നിശ്ചിത കാലാവധി അവസാനിക്കുന്നതിനു മുപ്പതു ദിവസം മുമ്പ് തൊഴിൽ മാറ്റത്തിന് അപേക്ഷ സമർപ്പിക്കണം. ഓപ്പൺ കരാർ ആണെങ്കിൽ ചുരുങ്ങിയത് അഞ്ചു വര്ഷം പൂർത്തിയായാലാണ് ജോലി മാറാനാവുക. അഞ്ചു വര്ഷം പൂർത്തിയായവർ മുപ്പതു ദിവസത്തിന് മുമ്പും അഞ്ചു വർഷത്തിലേറെ കഴിഞ്ഞവർ അറുപതു ദിവസത്തിനു മുമ്പും ജോലി മാറ്റത്തിനായി  വെബ്സൈറ്റിൽ അപേക്ഷ നല്കണം. തൊഴിൽ സംബന്ധമായ എന്തെങ്കിലും പ്രശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ  അത് സംബന്ധിച്ച രേഖകളും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം..പുതിയ തൊഴിൽ നിയമത്തിൽ വിദേശികളുടെ ജോലി മാറ്റവുമായി  ബന്ധപ്പെട്ട നിബന്ധനകൾ പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽ പെട്ട  സാഹചര്യത്തിലാണ് ഇക്കാര്യങ്ങളിൽ ഇളവ് വരുത്തിയത്.