ലോകത്ത് ഏറ്റവുമധികം അണുപ്രസരണം ഉള്ള പ്രദേശം കേരളത്തിലാണോ ?

0

ലോകത്ത് ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ ഉള്ള സ്ഥലം നമ്മുടെ കൊച്ചു കേരളത്തിലെ ഒരു താലുക്കില്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ ഞെട്ടേണ്ട സംഗതി സത്യമാണ് .ലോകത്തെ ഏറ്റവും കൂടുതല്‍ അണുപ്രസരണം ഉള്ളത് കേരളത്തിലെ  കരുനാഗപ്പള്ളി താലൂക്കിലാണ് എന്നാണ് കേരളജനതയെ ഞെട്ടിക്കുന്ന  സര്‍വേ ഫലത്തില്‍ പറയുന്നത് .

നാച്ചുറല്‍ ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്ട്രി നടത്തിയ സര്‍വ്വേയിലാണ് ഇത് കണ്ടെത്തിയത്. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ സാഹായത്തോടെ 2007 ലാണ് സര്‍വ്വേ നടന്നത്. കരുനാഗപ്പള്ളിതാലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം അത്ര കൂടുതലോ കൂറവോ അല്ല. അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്.

ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിവരും (7600%).കരുനാഗപ്പള്ളിയിലെ 76000 വീടുകളിലായി നാലര ലക്ഷം ജനസംഖ്യയുള്ളവരില്‍ ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര്‍ രോഗികളായി മാറികൊണ്ടിരിക്കുന്നുവെന്നു എന്നാണ് കണക്കുകള്‍ പറയുന്നത് .നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതലാണെന്നും അര്‍ബുദരോഗികളുടെ എണ്ണം പെരുകുന്നുവെന്നും മുമ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

ഇവിടെ പുരുഷന്മാര്‍ക്ക ശ്വാസകോശാര്‍ബുദവും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ് കൂടുതല്‍. 36 പുരുഷന്മാരില്‍ ഒരാള്‍ക്ക് വീതം ശ്വാസ കോശാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.അണുപ്രസരണം അഥവാ റേഡിയേഷന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ വ്യാപ്തി വളരെ വലുതാണ് .അത് കൊണ്ട് തന്നെ ഈ പഠനം കേരളജനതക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് എന്നതില്‍ സംശയം ഇല്ല .