മലേഷ്യയിലെത്തുന്ന സഞ്ചാരികൾക്കായി റെയിൻബോ സ്കൈവാക്ക്

0

മലേഷ്യയിൽ എത്തുന്ന സഞ്ചാരികൾക്കു ഇനി സാഹസികതയുടെ താഴ്വരത്തു  കൂടി അല്പം നടക്കാം. മലേഷ്യയിലെ ഏറ്റവും വലിയ സ്കൈവാക് ഇന്ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.  പെനാഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആയ കൊംറ്ററിനു മുകളിലായാണ് റെയിൻബോ  സ്കൈവാക് നു സൗകര്യം ഒരുങ്ങിയിരിക്കുന്നത്.കെട്ടിടത്തിന്റെ 68 ആം നിലയിലാണ് അർദ്ധ വൃത്താകൃതിയിൽ സ്കൈവാക് ഒരുക്കിയിരിക്കുന്നത്.

നിലത്തു നിന്നും 250 മീറ്റർ മുകളിലാണ് ഇത്. മലേഷ്യയിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് കൊംറ്ററിന് . 2012 ലാണ് ഇതിന്റെ പണി പൂർത്തിയായത്.