പെന്‍ഷന്‍ പ്രായം ഉയർത്തൽ തീരുമാനം മരവിപ്പിച്ചു

0

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയർത്തൽ തീരുമാനം മരവിപ്പിച്ച് സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കില്ല ഉയർത്തില്ല. തുടര്‍നടപടികള്‍ തൽക്കാലത്തേയ്ക്ക് വേണ്ടെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ചാണ് ഈ മാസം 29ന് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം .

ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ബാധകമാകുന്നും ലക്ഷക്കണക്കിന് തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രൂക്ഷമാകുമെന്നും കണ്ട് ഈ തീരുമാനത്തിനെതിരെ രൂക്ഷ പ്രതിഷേധം ഉയർന്നിരുന്നു.