ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്; സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം

സനല്‍ കുമാര്‍ ശശിധരന്റെ ചിത്രമായ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്; സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം
rajasree

സനല്‍ കുമാര്‍ ശശിധരന്റെ ചിത്രമായ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാജശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു.

രാജശ്രീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘സെക്സി ദുര്‍ഗ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്. അന്താരാഷ്ട്ര വേദികളില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകള്‍ക്ക് ഇതെക്കുറിച്ച് അറിയണമെന്നില്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്തെങ്കില്‍ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതില്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തത്. പക്ഷെ ആളുകളില്‍ നിന്ന് വളരെ സ്നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്.

സനല്‍ കുമാര്‍ ശശിധരന്‍ എന്ന കഠിനാധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തില്‍ ദുര്‍ഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ’

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം