പ്രായമൊക്കെ ഒന്നുമല്ല; കിടിലൻ മേക്കോവറില്‍ ഞെട്ടിച്ച് രാജിനി ചാണ്ടി

0

ഒരു മുത്തശ്ശി ഗദ’ സിനിമയിലൂടെ ഒരു കടുംപിടിത്തക്കാരിയായ മുത്തശ്ശിയായി വെള്ളിത്തിരയിലെത്തിയ രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ രാജിനി ചാണ്ടിക്ക് മികച്ച തുടക്കമാണ് മലയാളത്തില്‍ ലഭിച്ചത്.

തുടര്‍ന്ന് മറ്റ് കുറച്ച് സിനിമകളില്‍ കൂടി നടി അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു ഇപ്പോഴിതാ രാജിനിയുടെ പുത്തൻ ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

മോഡേൺ വസ്ത്രത്തിൽ ഭയങ്കര ഗ്ലാമറ‌സായിട്ടാണ് മുത്തശ്ശിയുടെ പുത്തൻ ഫോട്ടോ ഷൂട്ട്. നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആതിര ജോയ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹസൻഹാസ് ആണ് സ്റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരൺ ബ്ലാക്ക് ആണ് മെയ്ക്കപ്പ്. പ്രായത്തെ തോൽപ്പിക്കുന്ന ഫോട്ടോഷൂട്ടെന്നാണ് ഈ അറുപത്തിയെട്ടുകാരിയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്.