രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

0

ചെന്നൈ∙ രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് പിന്മാറി സൂപ്പർസ്റ്റാർ രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററിൽ കൂടി അറിയിച്ചു. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും ദുഖിക്കാൻ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയിലല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമുണ്ടെന്ന് രജനി കാന്ത് അറിയിച്ചു. 120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. 70കാരനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച സമ്പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

കുറച്ച് വര്‍ഷം മുന്‍പ് കിഡ്‌നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം. ഇതോടെ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്. ജനുവരിയില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഉയര്‍ന്നിരുന്നു. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.