‘വാ സാമി; രജനി ചിത്രത്തിലെ പുതിയ മാസ് ഗാനം പുറത്തുവിട്ടു

0

രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനനം ചെയ്യുന്ന അണ്ണാത്തെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ‘വാ സാമി’യെന്ന ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ ആദ്യം ഗാനം ആലപിച്ചത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു. ഗാനം വൻ ഹിറ്റായി.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് അണ്ണാത്തെ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ.

ചിത്രത്തിൽ രജനികാന്തിന് പുറമേ നയൻതാര, മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണ്ണാത്തെയില്‍ അഭിനയിക്കുന്നുണ്ട്. നയൻതാരയാണ് നായിക. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യുന്നുവെന്ന സന്തോഷത്തിലും അണ്ണാത്തെ സിനിമ മാസാകും എന്ന പ്രതീക്ഷയിലുമാണ് പ്രേക്ഷകർ.