‘ഖൊ ഖൊ’ താരമായി രജിഷ വിജയൻ; പോസ്റ്റർ പുറത്തുവിട്ടു

0

ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.

2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് രാഹുൽ റിജി നായർ. സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിൻ തോമസ്.

എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ഡിസൈന്‍ അധിന്‍ ഒല്ലൂര്‍. അരുണ്‍ പി ആറിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഫൈനല്‍സ് എന്ന ചിത്രത്തില്‍ രജിഷ ഒരു സൈക്ലിസ്റ്റി ന്‍റെ വേഷത്തില്‍ എത്തിയിരുന്നു.