മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം; മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

0

ന്യൂഡൽഹി∙ മുത്തലാഖ് ബിൽ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചു. . നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും കരുത്ത് തെളിയിച്ചു. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികൾ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്നതോടെ ഇതനുസരിച്ച് മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കും. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചത്. അതേസമയം ബില്ലിനെ രാഷ്ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബിൽ കൊണ്ടുവന്നത്. 82നെതിരേ 303 വോട്ടുകൾക്ക് ബിൽ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. എൻഡിഎ സഖ്യം ന്യൂനപക്ഷമായ രാജ്യസഭയിലും ബിൽ പാസാക്കാനായത് മോദി സർക്കാരിന്‍റെ രാഷ്ട്രീയ വിജയം കൂടിയാണ്.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെൺമക്കൾ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്‍റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കിൽ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാൻ സാധിക്കുന്നില്ല. 20ല്‍ അധികം മുസ്ലീം രാജ്യങ്ങൾ ഇതു നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.