തുപ്പാക്കിയില് പോയത് സ്പൈഡറില് പിടിക്കാമെന്ന പ്രതീക്ഷയിലാണ് രാഹുല് പ്രീത് സിംഗ്. ബംഗലൂരുവിലെ മോഡലിങ് കാലയളവില് അല്പം പോക്കറ്റ് മണിക്കു വേണ്ടിയായിരുന്നു ഗില്ലി എന്ന കന്നഡ ചിത്രത്തില് അഭിനയിക്കാമെന്നേറ്റത്. ചിത്രം ഹിറ്റായി. ഓഫറുകള് തലങ്ങും വിലങ്ങും. ആ സമയത്ത് കോളിവുഡില് ആരും കൊതിക്കുന്ന ഓഫറുമായി വിജയിന്റെ തുപ്പാക്കിയില് നായിക സ്ഥാനവുമായി എ ആര് മുരുകദാസ് രാഹുലിനെ സമീപിച്ചെങ്കിലും പഠനത്തിന്റെ ഒഴികഴിവു പറഞ്ഞ് അത് നിരസിച്ചു. പകരം കാജല് അഗര്വാള് നായികയായ ആ ചിത്രം വമ്പന് ഹിറ്റായി. പഠനം പൂര്ത്തിയാക്കി മൂന്നു വര്ഷത്തിനു ശേഷം വീണ്ടും മുരുകദാസിനെ സമീപിച്ചെങ്കിലും രാഹുലിന് മറുപടിയൊന്നും ലഭിച്ചില്ല. പക്ഷേ ആ വര്ഷം തന്നെ തമിഴിലും തെലുങ്കിലുമായി മറ്റു സംവിധായകരുടെ ഓരോ ചിത്രം രാഹുലിന് ലഭിച്ചു. അതില് തമിഴില് കാലിടറിയെങ്കിലും തെലുങ്കു പ്രേക്ഷകര് രാഹുലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. “ഒരു തെലുങ്കു പെണ്കുട്ടിയെപ്പോലെ അവര് എന്നെ വരവേറ്റു. എനിക്ക് താരപദവി നല്കിയത് ടോളിവുഡ് ആണ്,” രാഹുല് പറയുന്നു. വര്ഷങ്ങള് കടന്നു പോയി. ടോളിവുഡില് ഹിറ്റുകളുടെ തോഴിയായി മാറി രാഹുല്. ഫ്ളോപ്പുകള് ഇല്ലെന്നല്ല. “ഹിറ്റും ഫ്ളോപ്പും ഒന്നും എന്നെ ബാധിക്കാറില്ല. ഹിറ്റില് സന്തോഷിക്കേണ്ടത് എങ്ങനെയെന്നും ഫ്ളോപ്പില് ദുഃഖിക്കേണ്ടത് എങ്ങനെയെന്നും എനിക്ക് അറിയില്ല. സിനിമയുടെ ഭാഗമല്ലേ അതെല്ലാം,” രാഹുല് ചോദിക്കുന്നു. നാലു വര്ഷത്തെ സിനിമാ യാതയ്ക്കിടയില് ടോളിവുഡിലെ പ്രമുഖരായ താരങ്ങളോടൊപ്പം അഭിനയിക്കുകയും ടോളിവുഡിലെ വിലയേറിയ താരമായി മാറുകയും ചെയ്തു രാഹുല്. ഒരു ഹിറ്റ് അനിവാര്യമായ മഹേഷ് ബാബുവിന് മുരുകദാസിന്റെ സംവിധാന മികവും രാഹുലിന്റെ ജനപ്രിയതയും അത്യാവശ്യമായിരുന്നു. സ്പൈഡര് പിറക്കുന്നത് അങ്ങനെ. ഈയാഴ്ച തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന സ്പൈഡര് മഹേഷ് ബാബുവിനും രാഹുലിനും ഒരുപോലെ പ്രതീക്ഷയാണ്.
Latest Articles
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
Popular News
ഗാസ വെടിനിർത്തൽ കരാർ: സ്വാഗതം ചെയ്ത് യുഎൻ സെക്രട്ടറി ജനറൽ
ദുബായ്: ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കാനുള്ള കരാർ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സാധ്യമാക്കുന്നതിൽ ഈജിപ്ത്, ഖത്തർ, യു.എസ് എ എന്നീ...
അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സരയിനമാക്കും; മന്ത്രി വി ശിവൻകുട്ടി
അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക്...
അദാനിയെ പിടിച്ചുലച്ചു, നഷ്ടം 100 ബില്യൻ ഡോളർ; അടച്ചുപൂട്ടി ഹിൻഡൻബർഗ് റിസർച്ച്
ന്യൂയോർക്ക് ആസ്ഥാനമായി 2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്,...
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു
സെയ്ഫ് അലി ഖാൻ്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്കേപ്പ് പടികൾ വഴിയാണ് ഇയാൾ...