മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം

0

കോഴിക്കോട്: കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ(വെള്ളി) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ പ്രാര്‍ഥന ഉണ്ടാകില്ല. ഇക്കാര്യത്തില്‍ മതപണ്ഡിതര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഉറപ്പ്് നല്‍കിയിരുന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് പ്രാര്‍ഥന വീട്ടില്‍ ഒതുക്കണമെന്നും സക്കാത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കോഴിക്കോട് മുഖ്യഖാസി ആഹ്വാനം ചെയ്തു.