തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണം: എം എം മണി

0

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.എം മണി. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും മണി പറഞ്ഞു. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി വ്യക്തമാക്കുന്നെന്നും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നതിന്റെ ഫലമാണ് ഇതെന്നും എം.എം മണി പ്രതികരിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാന്‍ ജയിച്ചതുകൊണ്ട് തലമൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാന്‍ പാടില്ല എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്, എം.എം മണി പറഞ്ഞു.