‘ദുല്‍ഖര്‍ കേള്‍ക്കണ്ട’; ആദ്യ ഫേസ്ബുക്ക് ലൈവില്‍ ആരാധകന് മറുപടി കൊടുത്ത് മമ്മൂട്ടി

0

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പിഷാരടിയും മമ്മൂട്ടിയും ചേര്‍ന്ന് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ജീവിതത്തിൽ ആദ്യമായി മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ‘ആരെങ്കിലും ചീത്ത വിളിക്കുമോ’ എന്നെല്ലാം പിഷാരടിയോട് കുസൃതിയായി ചോദിച്ചുകൊണ്ടാണ് മമ്മൂട്ടി ലൈവ് ആരംഭിച്ചത്.

എന്നാൽ പതിയെ പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അപ്പോഴാണ് ദുൽഖറിന്റെ അനിയനാനാണോ എന്ന് ഒരു കമന്റ് വന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ പിഷാരടി ആ കമന്‍റ് ഉറക്കെ വായിക്കുകയും ചെയ്തു. അപ്പോഴാണ് തമാശ രൂപേണ ചിരിച്ചുകൊണ്ട് ആ… ദുൽഖർ കേൾക്കണ്ട’ മമ്മൂട്ടി മറുപടി പറഞ്ഞു.

ദുൽഖർ കേൾക്കണ്ട’. മമ്മൂട്ടി ഒരു ഹൈപ്പർ മാർക്കറ്റാണെന്ന് കമന്റിട്ട ആരാധകനോട് ആദ്യമായിട്ടാണ് അങ്ങനെ ഒരു വിശേഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്കി’ന്റെ കോയമ്പത്തൂരിലെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.