നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല; മകനൊപ്പമുള്ള കോവിഡ് കാലത്തെ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

0

മലയാളിക്ക് ഏറെ പ്രിയപ്പെട്ട കലാകാരന്മാരിലൊരാളാണ് രമേഷ് പിഷാരടി. മലയാള സിനിമയിലെ ക്യാപ്ഷന്‍ സിംഹം എന്നാണ് രമേഷ് പിഷാരടിയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

വളരെ രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല,’എന്നാണ് ചിത്രത്തിന് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജനലില്‍ പിടിച്ച്‌ പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തില്‍ നമുക്ക് കാണാനാവുക. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.