മേക്ക്ഓവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാ ഇതാണ്;പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറിൽ രൺബീർ കപൂർ

0

പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറിൽ രൺബീർ കപൂർ. സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിന് വേണ്ടിയാണ് രണ്ബീര്‍ കിടിലന്‍ മേക്ക്ഓവര്‍ നടത്തിയിരിക്കുന്നത് .ചിത്രത്തിൽ ആറു വ്യത്യസ്ത ലുക്കുകളിലാണ് രൺബീർ എത്തുന്നതെന്ന വാർത്ത നേരത്തേ വന്നിരുന്നു. ചിത്രത്തിലെ രൺബീറിന്റെ ആദ്യ ലുക്കും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഈ ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകരുടെ ആവേശവും കൂടി. സഞ്ജയ് ദത്തിന്റെ ആദ്യ കാല ചിത്രങ്ങളിലെ രൂപത്തെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു രൺബീറിന്റേത്.

ഇപ്പോൾ ചിത്രത്തിലെ രൺബീറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഇതിലും ലുക്കു കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് രൺബീർ. സഞ്ജയ് ദത്തിന്റെ തനിപ്പകർപ്പായാണ് രൺബീർ എത്തുന്നത്. രാജ് കുമാർ ഹിരാനിയാണ് ‘ദത്ത്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.