കാത്തിരിപ്പിന് വിരാമം; രൺബീർ-ആലിയ വിവാഹം ഡിസംബറിൽ

0

ബോളിവുഡ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെതും. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഓപ്പൺ മാഗസിനിൽ രാജീവ് മസന്ദാണ് ഇക്കാര്യം പറയുന്നത്.

ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം ഡിസംബർ 4ന് തിയേറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും വിവാഹം.

രൺബീറിന്റെയും ആലിയയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. കുടുംബാഗങ്ങളെ വിവാഹ തിയ്യതിയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.