1000 കോടി ബജറ്റില്‍ ‘മഹാഭാരതം’ ഒരുങ്ങുന്നു; പ്രോജക്ട് പ്രഖ്യാപിച്ചു മോഹന്‍ലാല്‍

0

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാകാന്‍ എം.ടി.വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം. 1000 കോടി ബജറ്റില്‍ പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ‘മഹാഭാരതം’ എന്നായിരിക്കും. ചിത്രത്തിലെ ഭീമനായി വേഷമിടുന്ന മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് പ്രോജക്ട് പ്രഖ്യാപിച്ചത്.

150 മില്ല്യൻ യുഎസ് ഡോളറാണ് ചിത്രത്തിന്‍റെ ചെലവ് പ്രതീക്ഷിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യചിത്രസംവിധായകൻ വിഎ ശ്രീകുമാർ മേനോനാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം ആരംഭിക്കും. 2020 ലാണ് റിലീസ് പ്രതീക്ഷിക്കുന്നത്.

ആദ്യഭാഗം റിലീസ് ചെയ്ത് 90 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗവും റിലീസ് ചെയ്യും. മലയാളത്തിന് പുറമെ ഹിന്ദി ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.മലയാളത്തിന് പുറമെ ഹോളിവുഡിൽ നിന്നും പ്രമുഖർ ചിത്രത്തിൽ അണി നിരക്കും. ഓസ്കാർ അവാർഡ് ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സംഘമാകും ചിത്രത്തിന്‍റെ അണിയറയിൽ ഉണ്ടാകുക.