ഇത് ഇത്തിരി കൈവിട്ട കളിയായി പോയില്ലേ...; സ്റ്റേജിൽ നിന്നും എടുത്തുചാടി രൺബീർ: ആരാധികയ്ക്ക് പരുക്ക്

ഇത് ഇത്തിരി കൈവിട്ട കളിയായി പോയില്ലേ...; സ്റ്റേജിൽ നിന്നും എടുത്തുചാടി രൺബീർ: ആരാധികയ്ക്ക് പരുക്ക്
image

കുറഞ്ഞകാലംകൊണ്ട്  പുതുതലമുറയുടെ ഹരമായി മാറിയ ബോളിവുഡ്‌ താരമാണ് രൺബീർസിങ്. അഭിനയത്തിലാണെങ്കിലും പരിപാടികൾക്കാണെങ്കിലും രൺവീറിന് തന്‍റേതായ ചില സ്റ്റൈലുകളുമുണ്ട്. എന്നാൽ ഇത്തവണ രൺബീർ കാട്ടിയ സ്റ്റൈൽ ഇത്തിരി കൈവിട്ട കളിയായിപ്പോയി. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിൽ രൺവീറിന്‍റെ കൈയിൽ നിന്ന് സംഭവം കൈവിട്ടുപോയി. ലാക്മേയുടെ ഫാഷൻ വീക്കിൽ ഗല്ലി ബോയിയുടെ പ്രചരണാർഥം പങ്കെടുക്കുകയായിരുന്നു രൺവീർ. തന്‍റെ പ്രകടനം കഴിഞ്ഞ് കാണികളുടെ ഇടയിലേക്ക് സിനിമ സ്റ്റൈലിലാണ് താരം എടുത്ത് ചാടിയത്. പക്ഷേ കാര്യം കയ്യിന്നുപോയി. ആരാധകർക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആൾക്കൂട്ടത്തിൽ പെട്ടെന്ന് ഉണ്ടായ തിരക്കിൽ‌ കുറച്ചു പേർക്ക് വീണ് പരുക്കേൽക്കുകയും ചെയ്തു. തലയിടിച്ചു വീണ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു മുൻപും രൺവീർ ജനങ്ങളുടെ ഇടയിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം