മനുഷ്യ മുഖമുള്ള വിചിത്രജീവി മലേഷ്യയില്‍; സത്യം എന്ത്?

0

മനുഷ്യന്റെ മുഖവും പൂച്ചയുടെ ശരീരവുമുള്ള വിചിത്രജീവി മലേഷ്യയില്‍. ഒക്‌ടോബര്‍ മാസത്തിലാണ് പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായത്. ഇതിന്റെ വീഡിയോ കൂടി വന്നതോടെ വീഡിയോയും പിന്നാലെ വന്നതോടെ സംഗതി അന്യഗ്രഹ ജീവിയാണെന്ന് പലരും വിലയിരുത്തി.

ശരീരത്തില്‍ രോമങ്ങളില്ലാത്ത പൂച്ചയുടെ ഉടലും മനുഷ്യകുഞ്ഞിന്റെ മുഖവുമാണ് ഇതിന്.കൂര്‍ത്ത നഖങ്ങളും, മുന്നോട്ട് ഉന്തിനില്‍ക്കുന്ന പല്ലുകളും, തലയില്‍ പൊന്തിനില്‍ക്കുന്ന നേര്‍ത്ത രോമങ്ങളുമുണ്ട്. ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ.

ഇതിന്റെ ചിത്രങ്ങളും വിഡിയോകളും വന്‍തോതില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ ഒടുവില്‍ പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി.തെക്കന്‍ മലേഷ്യയിലാണ് പഹാങ്ക്. അവിടെ ഒരിടത്തും ഇത്തരത്തിലൊരു ജീവിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ലെന്നായിരുന്നു വിശദീകരണം. ഫോട്ടോയിലെ ജീവി വെറും നുണയാണ്. ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതില്‍ കൃത്രിമം വരുത്തിയിട്ടുമുണ്ട്. സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു. തെളിവായി, ഇത്തരം പാവകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങളും നല്‍കി. എങ്കിലും ഇപ്പോഴും ‘മലേഷ്യന്‍ മനുഷ്യപ്പൂച്ച’ സത്യമാണെന്നു ചിലര്‍ പറയുന്നു. ദിനംപ്രതി ഇത്തരം നിരവധി ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കപെടുന്നത്.അതുകൊണ്ട് തന്നെ പലതും വിശ്വസിക്കുക പ്രയാസം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.