ഇവന്‍ ആളൊരു ഒന്നൊന്നര മോഡലാണ്

0

പരസ്യങ്ങള്‍ക്ക് മനോഹാരിത പകരം എന്ത് വിദ്യയും പരീക്ഷിക്കാന്‍ ആളുകള്‍ തയ്യാറാണ് ഇക്കാലത്ത്. സുന്ദരികളായ മോഡലുകളെയോ മറ്റു താരങ്ങളെയോ ആരെ കൊണ്ട് വന്നിട്ടായാലും ശരി പരസ്യം സൂപ്പര്‍ ഹിറ്റ് ആകണം. അതാണ്‌ മോഡലിംഗ് ഏജന്‍സികലുടെ ദൌത്യം. എന്നാല്‍ ഒരു എലിയെ മോഡല്‍ ആക്കിയാലോ?

അതെ കാനഡയിലെ ഒരു ഫോട്ടോഗ്രാഫര്‍ ആണ് എലികളെ മോഡലാക്കി സംഗതി ഹിറ്റാക്കിയിരിക്കുന്നത്. ഡെയ്നി ഓസ്ഡാമര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ വ്യത്യസ്ത പരീക്ഷണം നടത്തി വിജയിച്ചത്.  സംഭവം സത്യവുമാണ് എലിയുടെ മനോഹരമായ ചിത്രങ്ങളാണ് ഇവര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. എലിയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ എലികളെ വളര്‍ത്തുകയാണ് ഡെയ്നി ആദ്യം ചെയ്തത്. തുടര്‍ന്ന് അവയുമായി ഇടപഴകി. അങ്ങനെയാണ് മനോഹരമായ ഈ ചിത്രങ്ങള്‍ പിറന്നത്‌.