റെയ്മണ്ട്‌സ് സ്ഥാപകൻ ഡോ. വിജയ്പത് സിംഗാനിയ ഇന്ന് ജീവിക്കുന്നത് വാടകവീട്ടില്‍ ഏകനായി

0

റെയ്മണ്ട്സ്, ആ പേര് തന്നെ പുരുഷന്മാര്‍ക്ക് ഒരഭിമാനം ആയിരുന്നു. പുരുഷന്മാരുടെ വസ്ത്രനിര്‍മ്മാണരംഗത്ത് ഇത്രത്തോളം പ്രശസ്ടമായൊരു ബ്രാന്‍ഡ്‌ ഒരുകാലത്ത് വേറെയില്ലായിരുന്നു. അത്രയ്ക്കായിരുന്നു റെയ്മണ്ട്സ് നേടിയെടുത്ത ജനപ്രീതി. ഇന്നും ആ പേരിനു കോട്ടംതട്ടിയിട്ടില്ല.പക്ഷെ ആ ബ്രാന്‍ഡ്‌ നമ്മുക്ക് സമ്മാനിച്ച ഉടമ ഇന്ന് ജീവിക്കുന്നത് യാതൊരു പേരും പ്രശസ്തിയും ഇല്ലാതെയാണ്.

ഇന്ത്യയിലെ സമ്പന്നന്മാരിലൊരാളും റെയ്‌മണ്ട് ലിമിറ്റഡിന്റെ സ്ഥാപകനുമായ ഡോ.വിജയ്‌പത് സിൻഹാനിയ ഇന്ന് ദാരിദ്ര്യത്തിന്റെ വക്കിലാണ്. സൗത്ത് മുംബൈയിലെ ചെറിയൊരു ഒരു വാടകവീട്ടില്‍ ഏകാന്തജീവിതം നയിക്കുകയാണ് ഇന്ന് അദ്ദേഹം. തന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാരനാരെന്നു ചോദിച്ചാൽ അദ്ദേഹം വിരൽ ചൂണ്ടുന്നത് സ്വന്തം മകനുനേരെയാണ്.സ്വത്തുക്കൾ മുഴുവൻ മകന് നൽകിയതോടെയാണ് 78 കാരനായ വിജയ്‌പതിന്റെ ജീവിതം ഇങ്ങനെയായത്.Image result for vijaypat-singhania-says-son-gautam

കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും (ഏകദേശം 1000 കോടി മൂല്യം) അദ്ദേഹം മകൻ ഗൗതമിന് നൽകി. സ്വത്തുക്കൾ കിട്ടിയതോടെ ഗൗതം പിതാവിനെ പുറത്താക്കി.വിജയ്‌‌പത് സിങ്ഹാനിയയെ മകൻ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.>ഇതിനിടെ മലബാർ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്പത് മുംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 1960-ൽ ആണ് മലബാർ ഹില്ലിൽ ജെകെ ഹൗസ് എന്ന കെട്ടിടം വിജയ്പത് നിർമ്മിച്ചത്. അന്ന് 14 നിലകളാണ് ഇതിനുണ്ടായിരുന്നത്.

2007-ൽ ആണ് ഈ കെട്ടിടം പുതുക്കിപ്പണിതത്. ഈ കെട്ടിടത്തിൽ വിജയ്പത് സിംഗാനിയ, ഗൗതം, സിംഗാനിയയുടെ സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവർക്ക് അപ്പാർട്ട്മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാർ. നേരത്തെതന്നെ വീണാദേവിയും മക്കളും കരാർപ്രകാരമുള്ള അപ്പാർട്ട്മെന്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിംഗാനിയയും കോടതിയെ സമീപിച്ചത്.