
ആസിഫ് അലി, ടോവിനോ തോമസ്, രണ്‍ജി പണിക്കർ, പാർവതി, സംയുക്ത മേനോൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഉയരെ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുകയാണ് ഉയരെ എന്ന ചിത്രത്തിലൂടെ. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ പല്ലവി എന്നാണ് പാർവതി അവതരിപ്പിക്കുന്ന പ്രധാനകഥാപാത്രത്തിന്റെ പേര്. എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവർ ചിത്രം നിർമിക്കുന്നു.