സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ട് ആമീറിന്‍റെ ഫുൻസുക്ക് വാംഗ്ഡൂ !!

0

2009 ൽ പുറത്തിറങ്ങിയ ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിലെ ആമിർ ഖാന്‍റെ  ‘ഫുൻസുക്ക് വാംഗ്ഡൂ’ എന്ന കഥാപാത്രത്തെ സിനിമ കണ്ട ഒരാളും മറന്നിരിക്കില്ല. ഒരിക്കലും മറക്കാനാകില്ലെന്നതാണ് സത്യം. ഓള്‍ ഈസ് വെല്‍ എന്ന വാചകം ആമീറിനെ പോലെ ജീവിതത്തിലെ എത്ര അവസരങ്ങളില്‍ നാം മറ്റുള്ളവരോടും എന്തിന്  നമ്മളോട് തന്നെയും ഉരുവിട്ടിട്ടുണ്ടാകും? ഫുൻസുക്ക് വാംഗ്ഡൂ എന്ന കഥാപാത്രത്തെ പോലെ ഒരു വിദ്യാര്‍ത്ഥിയാകാന്‍ കൊതിച്ച കൗമാരക്കാരും കുറവല്ല.

amir_600x400_5

എന്നാല്‍ യഥാർത്ഥത്തിൽ ഫുൻസുക്ക് വാംഗ്ഡൂ ആയ ഒരു ആളുണ്ട്.  ലേയിലെ എഞ്ജിനിയറായ സോനം വാങ്ങ്ചുക് എന്ന ശാസ്ത്രജ്ഞന്‍ ഫുൻസുക്ക് വാംഗ്ഡൂവിന്‍റെ നേര്‍ രൂപമാണ്. സത്യത്തില്‍ ത്രീ ഇഡിയറ്റ്സിന്‍റെ സംവിധായകന്‍ ഫുൻസുക്ക് വാംഗ്ഡൂ എന്ന ആമീറിന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചത് തന്നെ സോനത്തില്‍  നിന്നാണ് .

 

‘ഐസ് സ്റ്റൂപാസ്’ എന്ന അദ്ദേഹത്തിന്‍റെ പദ്ധതിക്ക് ഈ വർഷത്തെ ‘റോളക്‌സ് ആവാർഡ്‌സ് ഫോർ എന്റർപ്രൈസ്’ പുരസ്‌കാരം ലഭിച്ചതോടെയാണ് തിരശ്ശീലയ്ക്ക് പിന്നിലെ ഈ യഥാര്‍ത്ഥ വാംഗ്ഡൂ മറനീക്കി പുറത്തേക്ക് വന്നതെന്ന് മാത്രം. .

2548270lpw-2554853-article-sonam-wangchuk-jpg_3179385_660x281

ചൊവ്വാഴ്ച്ച ലൊസ്സാഞ്ചൽസിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്. 50 വയസ്സുള്ള ഈ ശാസ്ത്രജ്ഞൻ കൃത്രിമമായി മഞ്ഞുപാളി ഉണ്ടാക്കിയാണ് പുരസ്കാരം കരസ്ഥമാക്കിയത്. പശ്ചിമ ഹിമാലയത്തിലെ വരണ്ട പ്രദേശത്തുള്ള ജനങ്ങൾക്ക് കൃഷിക്കാവിശ്യമായ വെള്ളം ലഭിക്കാനാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.