ഇടവേള ബാബുവിന്‍റെ പരാമർശത്തിൽ അമ്മ’യുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് രേവതിയും പത്മപ്രിയയും

0

താരസംഘടനയായ അമ്മയ്ക്ക് തുറന്ന കത്തുമായി പദ്മപ്രിയയും രേവതിയും. ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമർശത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും രേവവതിയും പത്മ പ്രിയയും അമ്മ നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രാജിവച്ച് പുറത്ത് പോയ പാർവതിയെ അഭിനന്ദിക്കുകയും ചെയ്തു.

പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്തിലെ പരാമര്‍ശം. സംഘടനയുടെ നേതൃത്വത്തിലുള്ള മോഹൻലാൽ, മുകേഷ്, ഇന്ദ്രൻസ്, ജയസൂര്യ, ഹണിറോസ്, രചന നാരായണൻകുട്ടി, ജ​ഗദീഷ്, അജു വർ​ഗീസ്. ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, സുധീർ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയവർക്കാണ് രേവതിയും പദ്മപ്രിയയും കത്തെഴുതിയിരിക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.

ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമർശത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും രേവവതിയും പത്മ പ്രിയയും അമ്മ നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്ത് വിശദമാക്കുന്നു.