റെഡ് ആരോസ് മലേഷ്യയില്‍

0

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്‍റെ വൈമാനിക പ്രകടനം വെള്ളിയാഴ്ച മലേഷ്യയില്‍ തുടങ്ങും. മലേഷ്യയിലെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രകടനം മാറ്റിവയ്ക്കാം എന്ന ധാരണയിലായിരുന്നു സംഘാടകര്‍. എന്നാല്‍ നിശ്ചയിച്ച ഡേറ്റില്‍ തന്നെ സാഹസിക പ്രകടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മിഡില്‍ ഈസ്റ്റലും ഏഷ്യാ പെസഫിക്ക് റീജിയണലിലുമായി 20 കേന്ദ്രങ്ങളിലാണ് സംഘം സാഹസിക പ്രകടനങ്ങള്‍ നടത്തുന്നത്. വരുന്ന വെള്ളിയാഴ്ച സംഘത്തിന്റെ ഫ്ലൈ പാസ്റ്റ് KLCC ല്‍ നടക്കും. തിങ്കളാഴ്ച വൈമാനിക പ്രകടനങ്ങള്‍ നടക്കും. 24 മിനുട്ട് ദൈര്‍ഘ്യമുള്ള വള്‍, ടൊര്‍ണാഡോ തുടങ്ങിയ പ്രകടനങ്ങളും ഇതില്‍ ഉള്‍പ്പെടും.