വീണ്ടും നിരാശ;ഒളിമ്പിക്സ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി പുറത്ത്

0

റിയോ ഒളിമ്പിക്‌സില്‍ മലയാളിതാരം രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ ഫൈനല്‍ യോഗ്യത നേടാനാവാതെ പുറത്തായി.17.30 മീറ്റര്‍ ചാടി ഒളിമ്പിക് യോഗ്യത നേടിയ രഞ്ജിത് 15.99 മീറ്റര്‍ ദൂരം മാത്രമാണ് തന്റെ അവസാന ശ്രമത്തില്‍ചാടിയത്.

ബീജിങ്, ലണ്ടന്‍ ഒളിമ്പിക്‌സുകളിലും മോശപ്പെട്ട പ്രകടനമായിരുന്നു രഞ്ജിതിന്റേത്. ലണ്ടനില്‍ യോഗ്യതാ റൗണ്ടില്‍ മൂന്നു തവണയും ഫൗള്‍ വരുത്തിക്കൊണ്ടായിരുന്നു മലയാളി താരം പുറത്തായത്. ബീജിങ് ഒളിംപിക്‌സിലും രഞ്ജിത് സമാന പിഴവു വരുത്തിയിരുന്നു. അന്നു രണ്ടു തവണ ഫൗള്‍ വരുത്തി പുറത്താവുകയായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ രഞ്ജിത് വെങ്കലം നേടിയിരുന്നു.