39 കോടിയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി നടി ജാന്‍വി കപൂര്‍

0

മുപ്പത്തിയൊമ്പത് കോടിയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് താരം ജാന്‍വി കപൂര്‍. വീടിനെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 3 നിലകളിലായി വ്യാപിച്ച് കിടക്കുന്ന ആഡംബര ഫ്‌ളാറ്റാണ് താരം സ്വന്തമാക്കിയത്.

ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന് നടി 78 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചുവെന്നും സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യ പുറത്തു വിട്ട വിവരമനുസരിച്ച് മുംബൈയിലെ ജൂഹുവില്‍, പ്രസിദ്ധരായ ബോളിവുഡ് താരങ്ങളുടെ വീടുകള്‍ക്ക് അടുത്താണ് ജാന്‍വിയും തന്റെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.

ആറ് കാറുകള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലവും അപ്പാര്‍ട്ട്‌മെന്റിലുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് വീട്. അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ എന്നിവരുടെ അപ്പാര്‍ട്ടുമെന്റുകളും ഇവിടെയാണ്. ഇപ്പോള്‍ ലോകന്ദവാലയില്‍ അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുശി കപൂറിനുമൊപ്പമാണ് ജാന്‍വിയുടെ താമസം.

അടുത്തിടെ ഹൃത്വിക് റോഷന്‍ 97 കോടി രൂപയുടെ സ്വപ്നഭവനം സ്വന്തമാക്കിയ വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആലിയക്കും നടനും കാമുകനുമായ രണ്‍ബീര്‍ കപൂറിനും ജാന്‍വിയുടെ അതേ കോംപ്ലക്‌സില്‍ തന്നെയാണ് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്ളത്.

ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാന്‍വി കപൂര്‍ .