രാജ്യം ഇന്ന് 68ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാജ്യമെങ്ങും കനത്ത സുരക്ഷ

0

രാജ്യം 68ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷത്തിന് ഔദ്യോഗിക തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്ചക്രം സമര്‍പ്പിച്ചു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരേങ്ങറ്റവും ഇന്ന് നടക്കും.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ് റിപബ്ലിക് ദിനാഘാഷം നടക്കുന്നത്