റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150 ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150 ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം
238461-pm-modi

തിരുവനന്തപുരം: 2025ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികൾക്ക് ഡൽഹിയിലേക്ക് ക്ഷണം. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകൾ നൽകിയവരെ 'സ്വർണിം ഭാരതി'ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം.കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിചിരിക്കുന്നത്‌.

പാരാലിമ്പിക്സ് സംഘാംഗങ്ങൾ, അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികൾ , മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കൾ, പിഎം കുസും പദ്ധതി ഗുണഭോക്താക്കൾ, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കൾ, കൈത്തറി-കരകൗശലത്തൊഴി‌ലാളികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കൾ, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങൾ, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുൽ ദൗത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ, 'മൈ ഭാരത്' സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കൾ, 'മൻ കീ ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, മികച്ച സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം