ഇത് രേഷ്മ ഖുറേഷി

0

ഗ്ലോബൽ ഫാഷൻ കലണ്ടറില്‍ എല്ലാവരും ഉറ്റ് നോക്കുന്ന ഇവന്റാണ് ന്യൂയോർക്ക് ഫാഷൻ വീക്ക്. എൻ.എഫ്.ഡബ്ലിയു എന്ന പേര് മാത്രം മതി ഫാഷന്‍പ്രേമികളും അല്ലാത്തവരും ഈ ഫാഷന്‍ മാമാങ്കത്തെ തിരിച്ചറിയാന്‍. എന്നാല്‍ ഈ ഷോയെ ഇത്തവണ ശ്രദ്ധേയമാക്കിയത് താരപ്പകിട്ടോ ഡിസൈനർ വസ്ത്രങ്ങളോ ആയിരുന്നില്ല, മറിച്ച് രേഷ്മാ ഖുറൈഷിയുടെ സാന്നിധ്യം ആയിരുന്നു. ആരാണ് രേഷ്മാ ഖുറൈഷി ?? എന്നാണോ?

ആസിഡ് അറ്റാക്കിന്‍റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് രേഷ്മ. 2014 ൽ രേഷ്മയുടെ സഹോദരിയുടെ ഭർത്താവും കൂട്ടുകാരും ചേർന്നാണ് രേഷ്മയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയത്. രേഷ്മ അന്ന് അലഹാബാദിൽ ഒരു പരീക്ഷ എഴുതാൻ വന്നിരിക്കുകയായിരുന്നു. അപകടത്തിൽ രേഷ്മയുടെ മുഖം ഭാഗികമായി പൊള്ളുകയും, ഇടം കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നശിക്കുകയും ചെയ്തു.

be66b72392573ccacd684eeccc76faf9

പിന്നീടുള്ള ഒരു വർഷം മാനസീകമായും ശാരീരികമായും തളർന്നിരുന്ന രേഷ്മ ‘മെയ്ക്ക് ലവ്, നോട്ട് സ്‌കാർസ്’ എന്ന എൻ.ജി.ഓ യിൽ ചേർന്നു. ഇന്ത്യയിലെ ആസിഡ് വിൽപ്പന നിർത്തുന്നതിന് വേണ്ടിയാണ് ഈ ഓൺലൈൻ എൻ.ജി.ഓ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ചെയ്ത വീഡിയോയിലൂടെയാണ് രേഷ്മ ആദ്യമായി മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ആസിഡ് ലിപ്സ്റ്റിക്കിനേക്കായും എളുപ്പത്തിൽ ലഭിക്കും എന്ന സന്ദേശം പങ്കുവെക്കുന്നതായിരുന്നു വീഡിയോ.

7830648-3x2-700x467