43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം
ദുബായ്: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്.
യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മര്‍ഖൂസ് സേവനം ഉപയോഗിച്ച് തങ്ങളുടെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ യുഎഇ ലൈസന്‍സാക്കി മാറ്റാം. താമസ വിസയുള്ള പ്രവാസികള്‍ക്കാണ് ഈ സൗകര്യം ലഭിക്കും. ടെസ്റ്റുകളില്ലാതെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയിലെ ലൈസന്‍സ് സ്വന്തമാക്കാവുന്ന രാജ്യങ്ങളുടെ പട്ടിക യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയാണ് ആ രാജ്യങ്ങള്‍.
- Estonia
- Albania
- Portugal
- China
- Hungary
- Greece
- Ukraine
- Bulgaria
- Slovak
- Slovenia
- Serbia
- Cyprus
- Latvia
- Luxembourg
- Lithuania
- Malta
- Iceland
- Montenegro
- United State of America
- France
- Japan
- Belgium
- Switzerland
- Germany
- Italy
- Sweden
- Ireland
- Spain
- Norway
- New Zealand
- Romania
- Singapore
- Hong Kong
- Netherlands
- Denmark
- Austria
- Finland
- United Kingdom
- Turkey
- Canada
- Poland
- South Africa
- Australia