അക്രമിക്കപെട്ട നടിയുടെ പേര് പറഞ്ഞു വീണ്ടും പൊല്ലാപ്പ്; അജു വര്‍ഗീസിന് പിന്നാലെ റിമ കല്ലിങ്കല്‍

0

ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ നടന്‍ അജു വര്‍ഗീസിന് എതിരെ പോലിസ് കേസായത്തിനു പിന്നാലെ റിമ കല്ലിങ്കല്‍ വെട്ടിലായി.

പോലീസ് കേസ് നിലനിൽക്കുന്നതിനിടെയാണ്  ഇരയായ നടിയുടെ പേര് പറഞ്ഞ് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒടുവില്‍ കേസില്‍ കുടുങ്ങുമെന്ന് ആയതോടെ പത്ത് മിനിട്ടിനുള്ളില്‍ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തു. എന്നാല്‍ കണ്ണും കാതും കൂര്‍പ്പിച്ചു നില്‍ക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ ഇത് വാര്‍ത്തയാക്കി. ഇനി കേസ് എടുക്കാതെ പോലീസിന് നിര്‍വാഹം ഇല്ല.

കേസുമായി ബന്ധപ്പെട്ട നടൻ ദിലീപ് അറസ്റ്റിലായ ശേഷം ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന്‍റെ പൂർണ രൂപം റിമ തന്‍റെ പേജിലൂടെ പരസ്യപ്പെടുത്തുന്നതിന്‍റെ ഒടുവിലാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്.നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിമയും പേര് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.