കാടിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ റിയോ ഒളിമ്പിക്സ് ട്രെയിലര്‍

0

റിയോ ഒളിമ്പിക്സിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഒളിമ്പിക്‌സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒളിമ്പിക്‌സിന് എത്തുന്ന കായിക താരങ്ങളെ ബ്രസീലിന്റെ അസാധാരണമായ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ത്രിഡി ആനിമേഷനിലാണ് വീഡിയോ.

റിയോയിലെ മഴക്കാടുകളുടെ പശ്ചാത്തലത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത് .സ്‌പെഷ്യല്‍ ഇഫക്ടുകളും ആനിമേഷന്‍ സാധ്യതയും മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്ന ട്രെയിലറിന്റെ അവസാനം  മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിക്കുന്നതായാണ് കാണിക്കുന്നത് . ഒന്ന് കണ്ടു നോക്കൂ ,