പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

0

മുംബൈ ∙ മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. നടനും

1970ൽ പുറത്തിറങ്ങിയ മേരാനാം ജോക്കറിൽ ബാലതാരമായാണ് ഋഷി കപൂർ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി എത്തിയ ബോബി എന്ന ചിത്രത്തിലാണ് നായക നടനായി ഋഷി കപൂർ ആദ്യമായി വേഷമിടുന്നത്.

ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന ഋഷി കപൂർ വീണ്ടും തിരിച്ചെത്തുകയാണെന്നയിരുന്നു റിപ്പോർട്ട്. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനിരിക്കുകയായിരുന്നു.

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. മകള്‍ റിധിമ കപൂര്‍ ഫാഷന്‍ ഡിസൈനര്‍ ആണ്.. മുന്‍ ചലച്ചിത്ര താരം നീതു സിംഗ് ആണ് ഭാര്യ.