നക്ഷത്രമായി പ്രിയ…, ചന്ദ്രനായി റോഷൻ…

1

ഒരു ചിത്രം റിലീസാകുന്നതിന് മുമ്പേ ഇന്ത്യയൊട്ടാകെ ആരാധകർ ഉണ്ടായ നടീനടന്മാരാണ് പ്രീയ വാര്യരും റോഷനും. ഇവർ അഭിനയിച്ച അഡാർ ലൗവ് എന്ന ആദ്യ ചിത്രം അടുത്തമാസം പുറത്തിറങ്ങാനിരിക്കുകയാണ്. ആ സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗം ഏറെ ആരാധകർ ഇവർക്ക് നേടികൊടുത്തു.
അതേസമയം, ക്രിസ്തുമസിനോടനുബന്ധിച്ച് ‘‘ഞാനാണ് നിന്‍റെ ചന്ദ്രൻ, നീയാണ് എന്‍റെ നക്ഷത്രം’’ എന്ന ആശയത്തെ ആസ്പദമാക്കി ആൽബർട്ട് വില്യം നടത്തിയ ഫോട്ടോ ഷൂട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്. നക്ഷത്രമായി പ്രിയയും, ചന്ദ്രനായി റോഷനുമാണ് ഫോട്ടോഷൂട്ടിൽ അഭിനയിച്ചിരിക്കുന്നത്. തന്‍റെ പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങൾ ആരാധകർക്കായി താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാറിന്‍റെ ഡിക്കിക്കുള്ളിൽ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.