ഇതാണ് ’ലക്ഷ്മി’; ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് റോബോട്ട്

0

ബാങ്കില്‍ പോകുമ്പോള്‍ മിക്കവാറും പറയുന്ന പരാതിയാണ് നീണ്ട ക്യൂവിനെ കുറിച്ചും ,ദീര്‍ഘനേരത്തെ കാത്തു നില്‍പ്പും .ഇതിനു ഒരു പരിഹാരം ഇതാ എത്തികഴിഞ്ഞു .അതാണ്’ ലക്ഷ്മി ‘,പേര് കേട്ടിട്ട് ഞെട്ടണ്ട .ലക്ഷ്മി എന്നത് ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംങ് റോബോട്ടാണ്.ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കാണ് രാജ്യത്തെ ആദ്യത്തെ ബാങ്കിംങ്  റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ്,ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍, പണമിടപാടുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ലക്ഷ്മിയോട് ചോദിച്ചാല്‍ മതി.കൃത്യമായ മറുപടി നിങ്ങള്‍ക്ക് ലഭിക്കും. ആറു മാസത്തെ ഗവേഷണത്തിനൊടുവിലാണ് ലക്ഷ്മിയെ പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത്.ഇനി ഗേള്‍ഫ്രണ്ടിനോടൊപ്പം വന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചാലും സന്ദര്‍ഭം തിരിച്ചറിഞ്ഞ് നിങ്ങളുടെ കുറഞ്ഞ ബാലന്‍സ് വിവരം പറഞ്ഞ് നാണംകെടുത്താതിരിക്കാനുള്ള ബുദ്ധിയും ലക്ഷ്മിക്കുണ്ടെന്ന് സിറ്റി യൂണിയന്‍ ബാങ്ക് സി ഇ ഒ എന്‍ കാമകോഡി പറയുന്നു. തുടക്കത്തില്‍ ഇംഗ്ലീഷിലാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കിലും പിന്നീട് തമിഴിലും ലക്ഷ്മി സംസാരിച്ചു തുടങ്ങും.നവംബര്‍ 10 നാണ് ചെന്നൈ ടി നഗര്‍ ബ്രാഞ്ചില്‍ ലക്ഷ്മിയെ അവതരിപ്പിക്കാനിരുന്നെതെങ്കിലും അപ്രതീക്ഷതമായി വന്ന നോട്ടു നിരോധനവും ബാങ്കുകളിലുണ്ടായ തിക്കും, തിരക്കും കാരണം നവംബര്‍ 14 തിങ്കളാഴ്ച മുതലേ ലക്ഷ്മിയുടെ സേവനം ലഭ്യമാകുകയുള്ളു.