മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു എതിരാളി വരുന്നു; ആദ്യ റോബോര്‍ട്ട് മാധ്യമപ്രവര്‍ത്തകന്റെ ലേഖനം പ്രസിദ്ധീകരിച്ചു; ഇനി വാര്‍ത്തയെഴുതാന്‍ റോബോട്ടുകളും

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവിധ മേഖലകളില്‍ വ്യാപിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പണി വരുന്നു.അതെ റോബോട്ടുകള്‍ വാര്‍ത്തയെഴുതുന്ന കാലം വന്നിരിക്കുന്നു. ചൈനയിലാണ് റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ ജന്മമെടുത്തത്.ഷിയോ നാന്‍ എന്നാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ പേര്.ഇത്തരത്തില്‍ ഷിയോ നാനിനെ ഒരു ചൈനീസ് പത്രം പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു .

ബുധനാഴ്ചയാണ് ഇദേഹം എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്.ഗുവാന്‍ഷ്വാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് ദിനപത്രമായ സൗത്തേണ്‍ മെട്രോപോളിസ് ഡെയ്‌ലിക്ക് വേണ്ടിയായിരുന്നു റോബോട്ട് മാധ്യമപ്രവര്‍ത്തകന്റെ ആദ്യ റിപ്പോര്‍ട്ട്.പേക്കിങ് യൂനിവേഴ്‌സിറ്റിയിലെ വാന്‍ സിഞൗനും സംഘവുമാണ് ഇത്തരത്തില്‍ റോബോട്ടിനെ വികസിപ്പിച്ചത്. വലുതും ചെറുതുമായുളള വാര്‍ത്തകള്‍ തയ്യാറാക്കാന്‍ റോബോട്ട് മിടുക്കനാണെണ് അദ്ദേഹം ഉറപ്പ് നല്‍കുന്നു. ഏത് വാര്‍ത്തയും പൂര്‍ത്തിയാക്കാന്‍ ഒരു സെക്കന്‍ഡ് മാത്രമെ റോബോട്ട് എടക്കൂ.മാധ്യമപ്രവര്‍ത്തകരെ അപേക്ഷിച്ച് വിവരങ്ങള്‍ അതിവേഗത്തില്‍ വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് റോബോട്ട് ജേര്‍ണലിസ്റ്റിന്റെ പ്രധാന സവിശേഷത.

എന്തൊക്കെയാണെങ്കിലും മുഖാമുഖമുള്ള അഭിമുഖമോ ഒരു വാര്‍ത്തയുടെ പ്രാധാന്യമൊ മനസ്സിലാക്കി ചോദ്യങ്ങള്‍ ഉന്നയിക്കാനോ റോബോര്‍ട്ടുകള്‍ക്ക് സാധിക്കില്ലെന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏക ആശ്വാസം. പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും സഹായിക്കാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും പ്രൊഫസറായ വാന്‍ ഷോസൂന്‍ പറയുന്നു.അതുകൊണ്ട് തല്‍കാലം  മാധ്യമ പ്രവര്‍ത്തകര്‍ പേടിക്കേണ്ടതില്ല.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.