വജ്രം പൂശിയ റോള്‍സ് റോയ്‌സ്; ഈ കാറിന്റെ പെയിന്റ് നിര്‍മ്മിച്ചത് ഡയമണ്ടുകള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത്

0

സ്വര്‍ണ്ണം കൊണ്ട് കാറും വിമാനവുമൊക്കെ അലങ്കരിക്കുന്നത് ശതകോടീശ്വരന്മാരുടെ രീതിയാണ്. അങ്ങനെ സ്വര്‍ണ്ണം പൂശിയ കാറിന്റെയും വിമാനത്തിന്റെയും ഒക്കെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കടത്തിവെട്ടി കാര്‍ വജ്രം പൂശിയാലോ?

വജ്രം പൂശിയ കാര്‍ പുറത്തിറക്കിയിരിക്കുന്നത് മറ്റാരുമല്ല ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് തന്നെ. 1000 വജ്രക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച പെയിന്റ് പൂശിയാണ് റോള്‍സ് റോയ്‌സ്, ഒരു ഗോസ്റ്റ് എക്‌സറ്റെന്റഡ് വീല്‍ബെയ്‌സ് പുറത്തിറക്കിയിരിക്കുന്നത്. വജ്രം പൂശിയ ലോകത്തെ ആദ്യത്തെ കാറിന് റോള്‍സ് റോയ്‌സ് ഗോസ്റ്റ് എലഗന്‍സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവിനുവേണ്ടിയാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് എന്നാണ് ഈ നിറത്തിന് നല്‍കിയിരിക്കുന്ന പേര്. മൂന്നു എന്‍ജിനിയറുമാരുടെ രണ്ട് മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് നിറം നിര്‍മിച്ചത്. ഡയമണ്ടുകള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത് പെയിന്റില്‍ മികസ് ചെയ്യുകയായിരുന്നു. റോള്‍സ് റോയ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ പെയിന്റാണിത്.

ഡയമണ്ട് ഡസ്റ്റ് പെയിന്റിന് കോട്ടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ അതിന് മുകളില്‍ പ്രത്യേക കോട്ടിങും നല്‍കിയിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് കാറിന് ഇത്തരത്തിലൊരു വില പിടിച്ച നിറം നല്‍കിയതെന്നും വാഹനത്തിന്റെ ഇന്റീരിയറും പ്രത്യേക താല്‍പര്യ പ്രകാരമാണ് നിര്‍മിച്ചതെന്നും പറയുന്നു. എന്നാല്‍ ഇതിനായി മുടക്കിയ തുക മാത്രം എത്രയെന്നു ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.