ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍, ചക്രങ്ങളിൽ നീങ്ങുന്ന ഒരു ആർട്ട് ഗ്യാലറി; ഇത് റോൾസ് റോയ്‌സ് ഫാന്റം

0

ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍. ഈ വിശേഷണത്തോടെ റോൾസ് റോയ്‌സിൽ നിന്നും പുതിയൊരു താരപ്പിറവി. റോൾസ് റോയ്‌സ് ഫാന്റം എന്നറിയപ്പെടുന്ന ഈ സൂപ്പർകാറിന്റെ  വില മൂന്നര ലക്ഷം പൗണ്ടാണ്. അഞ്ച് സെക്കൻഡ് കൊണ്ട് 62 മൈൽ സ്പീഡിൽ പറക്കാന്‍ ഫാന്റ്റത്തിനു അനായാസം സാധിക്കും. എന്നാല്‍ തൊട്ടടുത്തെത്തിയാലും ഒരു ചെറിയ ശബ്ദം പോലും ആരും കേൾക്കില്ല. അത്രയ്ക്ക് സൈലന്റ് ആണ് ഇവന്‍.

ഇത്തരത്തിൽ ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായാണ് റോൾസ് റോയ്‌സ് ഫാന്റം എത്തുന്നത്. 2040 ആകുമ്പോഴേക്കും ഗവൺമെന്റ് എല്ലാ പെട്രോൾഡീസൽ കാറുകളും നിരോധിക്കാനൊരുങ്ങുന്നതിനാൽ അതിന് അനുയോജ്യമായി നിലകൊള്ളുന്ന ഭാവിയിലെ എല്ലാ ഇലക്ട്രിക് റോൾസ്‌റോയ്‌സ് കാറുകൾക്ക് വഴിയൊരുക്കുന്ന വിധത്തിലാണിതിന്റെ ഡിസൈൻ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

വരാനിരിക്കുന്ന റോൾസ് റോയ്‌സ് 4 ഇന്റു 4, നെക്സ്റ്റ് ജനറേഷൻ ഗോസ്റ്റ്, റെയ്ത്ത്, ഡാൺ മോഡലുകളുടെ മുൻഗാമിയുമായിരിക്കും ഈ ഫാന്റം. അനായാസകരമായ മാജിക്ക് കാർപെറ്റ് റൈഡാണ് ഈ കാറിന്റെ പ്രധാന മുഖമുദ്രയെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് കാറുകളിൽ നിന്നും വ്യത്യസ്തമായി വൈവിധ്യവും  ആർട്ട് വർക്കുകൾ കാറിന് വേറിട്ട സ്ഥാനമേകും. ചക്രങ്ങളിൽ നീങ്ങുന്ന ഒരു ആർട്ട് ഗ്യാലറിയായിരിക്കുമിതെന്നാണ് റോൾസ് റോയ്‌സ് വ്യക്തമാക്കുന്നത്.Image result for rolls royce phantom

6.75 ലിറ്ററിന്റെ ട്വിൻടർബോ വി12 എൻജിനാണ് ഈ കാറിന്റെ മറ്റൊരു പ്രധാന മുഖമുദ്ര. പുതിയ ഫാന്റത്തിന്റെ നിശബ്ദമായി മിടിക്കുന്ന ഹൃദയം എന്നാണ് നിർമ്മാതാക്കൾ ഈ എൻജിനെ വിശേഷിപ്പിക്കുന്നത്. അതായത് ശബ്ദം തീരെയില്ലാത്ത എൻജിനാണെന്നതാണ് ഇതിന്റെ പ്രത്യേകത. കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 155 മൈൽ എന്ന് ഇലക്ട്രിക്കൽ ആയി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഡോർ ഇന്റീരിയർ, സെന്റർ കൺസോൾസ്, ഡാഷ് ബോർഡ്, പിക്‌നിക്ക് ടേബിളുകൾ എന്നിവിടങ്ങളിലെല്ലാം വുഡ് പാനലിങ് ഉള്ള കാറാണിത്. ആം റെസ്റ്റുകൾ ക്ലാസിക്ക് ജെക്ലാസ് യാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചവയാണ്. ഇഷ്ടമുള്ള വിധം സീറ്റുകൾ സെറ്റ് ചെയ്യാം.