“ആര്‍ പി പൊന്നോണം” ആഗസ്റ്റ്‌ 11 ന്….

1

സിംഗപ്പൂര്‍: റിപ്പബ്ലിക് പോളിടെക്നിക് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന “ആര്‍പി പൊന്നോണം-2018 ” ഈ വരുന്ന ആഗസ്റ്റ്‌ 11 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ജുറോംഗ് ഈസ്റ്റിലെ ZEP @ BIGGBOX SINGAPORE ല്‍ രാവിലെ പത്തുമണിമുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. പോളിടെക്നിക് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് പുറമേ പ്രശസ്ത വോക്കല്‍ ബാന്‍ഡുകളായ “മസാല കോഫി”, “വി മൈനര്‍” എന്നിവരുടെ സംഗീത വിരുന്നും, ശ്രീ: പ്രദീപ്‌ പൂലാനി അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്തും, കേരള ബീറ്റ്സ് അവതരിപ്പിക്കുന്ന ചെണ്ടമേളവും അരങ്ങേറും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും വടം വലിയും ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്, അലന്‍ (94259965), സാബിദ് (94286492) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Email: [email protected]