കർണനായി വിക്രം,​ ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

കർണനായി വിക്രം,​ ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
Chiyaan-Vikrams-Look-As-Mahavir-Karna-784x436 (1)

തമിഴ് സൂപ്പർതാരം വിക്രത്തിനെ നായകനാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കർണ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ അടക്കം ടീസർ പങ്കുവച്ചിട്ടുണ്ട്,​ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കർണനായി എത്തുന്ന വിക്രമിന്റെ രംഗമാണ് ടീസറിലുള്ളത്.

കഴിഞ്ഞ ദിവസം വിക്രത്തിന്റെ ചിത്രത്തോടൊപ്പം സൂര്യപുത്രൻ കർണൻ റോളിംഗ് സൂൺ എന്ന കുറിപ്പ് ആർ.എസ്. വിമൽ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കർണ. മലയാളം ,​ തമിഴ്,​ തെലുങ്ക്,​ കന്നഡ,​ ഹിന്ദി ഭാഷകളിലായി 300 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി 2018ലാണ് കർണൻ പ്രഖ്യാപിച്ചത്. പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചു. അതിന് ശേഷം വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുമെന്ന് ആർ.എസ്. വിമൽ പ്രഖ്യാപിച്ചിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം