കോവിഡ് ടെസ്റ്റിന്പിന്നിലും പകൽകൊള്ളയോ?

0

സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സഞ്ചരിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമായും ആവശ്യമായി വന്നിരിക്കയാണ്. കോവിഡ് രോഗനിർണയത്തിനുള്ള ഈ ടെസ്റ്റ് നടത്താൻ കേരള സർക്കാർ നിരക്ക് നിശ്ചയിക്കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

500 രൂപയാണ് ഒരു ടെസ്റ്റിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കേരളത്തിലെ ഇതിനായി സൗകര്യപ്പെടുത്തിയ ഏത് ആശുപത്രിയിൽ നിന്നും ഈ നിരക്കിൽ ടെസ്റ്റ് ചെയ്തു കൊടുക്കുന്നുണ്ട്. എന്നാൽ വിദേശത്ത് നിന്ന് എയർപോർട്ടിലെത്തുന്നതും വിദേശത്തേക്ക് പോകുന്നതിനായി എയർപോർട്ടിലെത്തുന്നവർക്കും എയർപോർട്ടിലുള്ള പരിശോധനാ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്.

പ്രവാസികൾ എന്നും അധികാരികൾക്ക് കറവപ്പശു തന്നെയാണ്. പരിശോധനയ്ക്കായി എയർപോർട്ടിൽ നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത് 2400 മുതൽ 5000 രൂപ വരെയാണ് ‘ ചെന്നൈ എയർപോർട്ടിൽ ഇത് 4000വും മുംബയ് എയർപോർട്ടിൽ ഇത് 5000വുമാണ്. തീർച്ചയായും ഇത് പകൽക്കൊള്ള തന്നെയാണ്. നാടിന് നാലു കാശ് കൊണ്ടുവരുന്നവരോട് ശത്രുക്കളെ പോലെ പെരുമാറുന്നത് നീതിയല്ല.

എയർപോർട്ടിലെ ഈ പകൽകൊള്ള നിർത്താനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്നും പെട്ടെന്ന് തന്നെയുണ്ടാകേണ്ടതാണ്. പ്രവാസികൾക്ക് നീതി നിഷേധിക്കുന്നത് ശരിയല്ല. അവർ ഈ രാജ്യത്തിലെ പൗരന്മാർ തന്നെയാണ്.