രൂപയുടെ മൂല്യത്തിൽ വർധനവ്

0

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കൊറോണ വാക്‌സിൻ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളുമാണ് രൂപയുടെ മൂല്യമുയർത്തിയത്.

രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയർന്നു. അതായത് ഒരു ഡോളർ ലഭിക്കുന്നതിന് മുടക്കേണ്ടത് 74.59 രൂപ. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്.