അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ അവഗണിച്ചെന്നു ആരോപണം

0

സനല്‍ കുമാര്‍ ശശിധരന്റെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ പരിഗണനയില്‍ നിന്ന് പാടെ ഉപേക്ഷിച്ചു എന്നു ആരോപണം.സംവിധായകന്‍ സജിന്‍ ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്. മന്ത്രി ഏകെ ബാലനെതിരെ മുന്‍പ് സനല്‍കുമാര്‍ ശശിധരന്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ഒരു പരാമാര്‍ശം പോലും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല. സെക്‌സി ദുര്‍ഗയുടെ വിവാദവും സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകന്‍ വിമര്‍ശിച്ചതുകൊണ്ടാണോ സിനിമയെ അവഗണിച്ചത് എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു.ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ പുരസ്‌കാരം സെക്‌സി ദുര്‍ഗ നേടിയിരുന്നു. ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളില്‍ നിന്നാണ് സെക്‌സി ദുര്‍ഗ തെരഞ്ഞെടുക്കപ്പെട്ടത്. 40,000 യൂറോ(ഏകദേശം 29 ലക്ഷം രൂപ)യും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഒഴിവുദിവസത്തെ കളിക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്‌സി ദുര്‍ഗ. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.