ചെന്നൈ എക്സ്പ്രസിന്‍റെ ഓർമയ്ക്കായി ഷാരൂഖാന് കേരളത്തിൽ ഒരു ആരാധനാലയം; ചിത്രങ്ങൾ പങ്കുവച്ച് ശശി തരൂർ

ചെന്നൈ എക്സ്പ്രസിന്‍റെ ഓർമയ്ക്കായി ഷാരൂഖാന് കേരളത്തിൽ ഒരു ആരാധനാലയം; ചിത്രങ്ങൾ പങ്കുവച്ച് ശശി തരൂർ
image (3)

താരങ്ങൾക്കു പിറകെ ഓടുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുതിയ ചർച്ച  എം പി ശശിതരൂർ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളെയും കുറിപ്പിനെയും പറ്റിയാണ്. ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസ് കേരളത്തിൽ ചിത്രീകരിച്ചപ്പോൾ ഷാരൂഖ് താമസിച്ചിരുന്നത് മൂന്നാറിലെ ഒരു പ്രമുഖ ഹോട്ടൽ മുറിയിലായിരുന്നു. ഇതേ മുറിയിൽ കഴിഞ്ഞ ദിവസം ശശി തരൂർ താമസത്തിനെത്തിയിരുന്നു.  ചിത്രീകരണം കഴിഞ്ഞ് ഷാരൂഖ്  അവിടെനിന്നും മടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ആരാധകരായ ഹോട്ടൽ അധികൃതർ ആ മുറിയിൽ ഷാരൂഖിന്റെ പോസ്റ്ററുകളും, കട്ട്ഔട്ടുകളും കൊണ്ട് അലങ്കരിച്ച് ചെന്നൈ എക്സ്പ്രസിന്‍റെയും അദ്ദേഹത്തിന്‍റെ ഓർമകൾ നിലനിർത്തിയിരിക്കുകയാണ്. ഇതേ മുറിയിലെത്തി ഈ കൗതുക കാഴ്ചകണ്ട ശശിതരൂർ ചിത്രങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് വളരെ രസകരമായ ഒരടികുറിപ്പോടെ അദ്ദേഹം ഷാരൂഖിനായി ട്വിറ്ററിൽ പങ്കുവച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം