ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നത് സിംഗപ്പൂരിലെ ആഡംബര ഹോട്ടലില്‍; കാവലൊരുക്കാൻ ഗൂർഖ പോരാളികളും

1

ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് കൂടികാഴ്ചയ്ക്ക് വേദിയാകുന്നത്‌ സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടല്‍. സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലെ കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ജൂൺ 12നാണു കൂടിക്കാഴ്ച. സവിശേഷ ചടങ്ങിനുള്ള പ്രത്യേക മേഖലയായി ഇവിടം പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രപും  ഉന്നും തമ്മിൽ സിംഗപ്പൂരിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു കാവലൊരുക്കാൻ ഗൂർഖ പോരാളികളെ അടക്കമാണ്തി രഞ്ഞെടുത്തിരിക്കുന്നത്. വന്‍ സന്നാഹമാണ് ഇവിടെ സുരക്ഷ ഒരുക്കുന്നതും.  ഇരു രാഷ്ട്ര തലവന്മാരുടെയും സുരക്ഷാസേനയ്ക്കു പുറമെയാണു ലോകത്തെ ഏറ്റവും നിർഭയരായ പോരാളികളെന്നറിയപ്പെടുന്ന നേപ്പാളി ഗൂർഖകളെയും വിന്യസിക്കുന്നത്. കൂടിക്കാഴ്ച നടക്കുന്ന വേദി, കടന്നുപോകുന്ന വഴികൾ, ഹോട്ടലുകൾ എന്നിവയുടെ സംരക്ഷണം ഗൂർഖകളുടെ ചുമതലയിലായിരിക്കും.സിംഗപ്പൂരിന്റെ ആറ് അർധ സൈനിക വിഭാഗങ്ങളിലായി 1800 ഗൂർഖകൾ ജോലി ചെയ്യുന്നുണ്ട്.