ശബരിമല നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി

ശബരിമല നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി
sabarimala-temple-main-750

പത്തനംതിട്ട:  ശബരിമല നിരോധനാജ്ഞ 5ാം തീയതി വരെ നീട്ടി ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവിട്ടു. നിലവിൽ ഡിസംബർ 27 വരെയായിരുന്നു  നിരോധനാജ്ഞ ഉണ്ടായിരുന്നത്. ഡിസംബർ 27ന് മണ്ഡല പൂജ കഴിഞ്ഞ് നട അടച്ച ശേഷം മകര വിളക്ക് പൂജയ്ക്കായി ഞായറാഴ്ച അഞ്ച് മണിക്ക് നട തുറക്കും. ഈ അവസരത്തിൽ ശബരിമലയിൽ അക്രമത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്.
നിലവിൽ നിരോധനാജ്ഞ ബാധകമായിരുന്ന ഇലവുങ്കൽ നിലയ്ക്കൽ പമ്പ, സന്നിധാനം എന്നിവടങ്ങളിൽ തന്നെയാണ് നിരോധനാജ്ഞ  ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടിയത്.
നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ആളുകൾക്ക് സംഘം ചേരാനോ നാമജപയജ്ഞം നടത്താനോ അനുവാദമില്ല. എന്നാൽ ഭക്തർക്ക് ദർശനത്തിനോ ശരണം വിളി മുഴക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് കളക്ടർ അറിയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം