പെ​ർ​ത്ത് പി​ച്ചി​നെ അനുകൂലിച്ച് സച്ചിൻ ടെണ്ടുൽക്കർ

2

മുംബൈ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ടെ​സ്റ്റി​ലെ പെ​ർ​ത്ത് പി​ച്ചി​നെ പുകഴ്ത്തി ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു. പെ​ർ​ത്ത് പി​ച്ചി​നെ ഐ​.സി.​സി മാ​ച്ച് റ​ഫ​റി ശ​രാ​ശ​രി മാ​ർ​ക്ക് ന​ൽ​കി​യ​തിന് പിന്നാലെയാണ് സച്ചിൻ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ത്ത​രം പി​ച്ചു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. ടെസ്റ്റ് ക്രിക്കറ്റിൽ പെർത്ത് പിച്ചിനുള്ള സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും ഇത് ബാറ്റ്സ്മാൻമാരുടെയും ബൗളർമാരുടെയും കഴിവ് തെളിയിക്കുന്നവയാണെന്നും, അതുകൊണ്ട് ഇത്തരം പിച്ചുകളെ ഒരു ശരാശരി പിച്ചായി ഒരിക്കലും കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.